ശ്രീധരന്‍പിള്ള സര്‍ക്കാരിന് അടിക്കാന്‍ വടികൊടുത്തു, വിവാദ പ്രസംഗത്തില്‍ തന്ത്രി കുടുംബത്തിന് അതൃപ്‌തി

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കുംമുമ്ബ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തന്ത്രികുടുംബത്തിന് അതൃപ്തി ഉണ്ടെന്ന് സൂചന. സ്ത്രീപ്രവേശനത്തിനെതിരെ ഒറ്രക്കെട്ടായി നിന്ന് പ്രതിരോധമുയര്‍ത്തുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന എന്നാണ് തന്ത്രികുടുംബം പറയുന്നതത്രേ. ഈ പരാതി അവര്‍ സംഘപരിവാര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തോട് തികഞ്ഞ അതൃപ്തിയാണ് തന്ത്രി കണ്‌ഠര് രാജീവര് ഇന്നലെ പ്രകടിപ്പിച്ചത്. ഏത് വിധേനയും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും ആയുധം നല്‍കുന്ന രീതിയിലായിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രസംഗമെന്ന വിമര്‍ശനവും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

അതേസമയം, സമരമുഖത്ത് നില്‍ക്കുമ്ബോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി പ്രതിക്കൂട്ടിലാകുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഉപദേശിച്ചതായും അറിയുന്നു. തന്ത്രിക്ക് താനാണ് ഉപദേശം കൊടുത്തതെന്ന സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പരസ്യമായ അവകാശവാദം ഒഴിവാക്കാമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്നറിയുന്നു. ഇതു സംബന്ധിച്ച അതൃപ്തി പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയെ കേന്ദ്ര നേതൃത്വം അറിയിക്കുമെന്നാണ് സൂചന.സമരത്തിന് പരിപൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കുന്നത്.

ശ്രീധരന്‍ പിള്ള പറഞ്ഞത്

ശ​ബ​രി​മ​ല​യി​ല്‍​ ​യു​വ​തി​ക​ള്‍​ ​എ​ത്തി​യ​പ്പോ​ള്‍​ ​ത​ന്ത്രി​ ​എ​ന്നെ​ ​വി​ളി​ച്ച്‌ ​ന​ട​യ​ട​ച്ചാ​ല്‍​ ​കോ​ട​തി​ ​അ​ല​ക്ഷ്യ​മാ​വി​ല്ലേ​യെ​ന്ന് ​ചോ​ദി​ച്ചു.​ ​ഒ​രി​ക്ക​ലും​ ​ഒ​റ്റ​യ്ക്കാ​വി​ല്ലെ​ന്നും​ ​ഞാ​നും​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​അ​യ്യ​പ്പ​ഭ​ക്ത​രും​ ​കൂ​ടെ​യു​ണ്ടെ​ന്നും​ ​ധൈ​ര്യ​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കാ​നും​ ​പ​റ​ഞ്ഞു.​ ​അ​റം​പ​റ്റി​യ​ ​പോ​ലെ​ ​എ​നി​ക്കും​ ​ത​ന്ത്രി​ക്കു​മെ​തി​രെ​ ​കോ​ട​തിയ​ല​ക്ഷ്യ​ക്കേ​സ് ​വ​ന്നു.​ ​അ​തി​ല്‍​ ​ഞാ​ന്‍​ ​അ​ഭി​മാ​നി​ക്കു​ന്നു.

ച​രി​ത്ര​ത്തി​ല്‍​ ​ബി.​ജെ.​പി​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സു​വ​ര്‍​ണാ​വ​സ​ര​മാ​ണ് ​ഇ​പ്പോ​ള്‍​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​മ്മ​ള്‍​ ​ഒ​രു​ ​അ​ജ​ന്‍‌ഡ ​മു​ന്നോ​ട്ടു​വ​ച്ചു.​ ​ആ​ ​അ​ജ​ന്‍ഡയി​ല്‍​ ​ഓ​രോ​രു​ത്ത​രാ​യി​ ​അ​ടി​യ​റ​വു​ ​പ​റ​ഞ്ഞു.

ഇ​നി​ ​അ​വ​ശേ​ഷി​ക്കു​ക,​ ​ന​മ്മ​ളും​ ​എ​തി​രാ​ളി​യാ​യ​ ​ഭ​ര​ണ​ക​ക്ഷി​ ​പാ​ര്‍​ട്ടി​യും​ ​മാ​ത്ര​മാ​യി​രി​ക്കും”

(കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്)

Leave a Reply

Your email address will not be published. Required fields are marked *