രാഷ്ട്രീയത്തില്‍ ‘മതം’ കലര്‍ത്തി ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള ആകാശപാത ഉദ്ഘാടനം ചെയ്യവെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പി യെ വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി ‌ജനങ്ങളെ അവര്‍ ഭിന്നിപ്പിക്കുകയാണ് മമത അഭിപ്രായപ്പെട്ടു. അറുപത്കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആകാശപാത ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ യാത്രാക്ലേശം കുറയ്ക്കാനാണ് വികസനങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വികസനങ്ങള്‍ ബി.ജെ.പി പോലുള്ള പാര്‍ട്ടികള്‍ മുടക്കാന്‍ ശ്രമിക്കുകയാണ്. ഭക്തിപരമായ കാര്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണ്,​ പക്ഷേ ഉത്സവാഘോഷങ്ങള്‍ എല്ലാവര്‍ക്കും പങ്കെടുക്കാനുള്ളതാണ് മമത പറഞ്ഞു.ദക്ഷിണേശ്വര്‍ ക്ഷേത്രം ഉടന്‍ തന്നെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായി മാറും.അതിനാല്‍ താരകേശ്വര്‍,​ താരാപിത് എന്നിവിടങ്ങളിലും ആകാശപാതകള്‍ നിര്‍മ്മിക്കും മമത പറ‍ഞ്ഞു.

340 മീറ്റര്‍ നീളവും 10മീറ്റര്‍ വീതിയുമുള്ള പാതയ്ക്ക് പതിനാല് എസ്കലേറ്ററുകളും നാല് ലിഫ്റ്റ് സൗകര്യവുമുണ്ട്. നിര്‍മ്മാണക്കമ്ബനികള്‍ ഉടന്‍ തന്നെ ഇവിടെ പ്രകാശ ശബ്ദ വിന്യാസങ്ങള്‍ സംഭാവനയായി നല്‍കുമെന്നും മമത അറിയിച്ചു. ഹൂഗ്ലി നദിയുടെ കടവ് പുനസ്ഥാപിക്കാന്‍ ദക്ഷിണേശ്വര്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ 19കോടി രൂപയാണ് നല്‍കിയത്. മമത പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *