സനല്‍കുമാറിന്‍റെ മരണം: ഡിവൈഎസ്പിക്കായി അന്വേഷണം ഊര്‍ജിതം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​ന​ല്‍​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ പി​ടി​കൂ​ടാ​ന്‍ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. ഹ​രി​കു​മാ​ര്‍ കേരളം വി​ട്ടു​വെ​ന്നും പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കി​യെ​ന്നുമാണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ളും പോ​ലീ​സും ന​ല്‍​കു​ന്ന വി​വ​രം.

ഹ​രി​കു​മാ​റി​ന് വേ​ണ്ടി പോ​ലീ​സ് ലു​ക്ക്‌ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ച് എ​സ്പി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഉ​ന്ന​ത രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള ഹ​രി​കു​മാ​റി​ന് ഭ​ര​ണ​ക​ക്ഷി​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. നേ​ര​ത്തെ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലും കേ​സു​ക​ളി​ലും ഹ​രി​കു​മാ​റി​നെ​തി​രെ ഇ​ന്‍റ​ലി​ജ​ന്‍​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സംരക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *