കേന്ദ്രം പറഞ്ഞിട്ടാണ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത്; കാനം

തിരുവനന്തപുരം: ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷവും ശശികല മല കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ നട അടച്ചതിന് ശേഷം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാണിച്ച്‌ പൊലീസ് നല്‍കിയ നോട്ടീസില്‍ ദേവസ്വംബോര്‍ഡിന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നോട്ടീസിലെ നിര്‍ദേശങ്ങള്‍ പമ്ബയില്‍ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. പൊലീസ് നിര്‍ദേശിച്ച ചില നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *