വാഷിംഗ്ടണ്‍:സൗദി മാദ്ധ്യമ പ്രവത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ സി.ഐ.എയുടെ അന്തിമ റിപ്പോര്‍ട്ട് നാളെയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖഷോഗി വധത്തെ സംബന്ധിച്ച് യു.എസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടിലെന്നും, സി.ഐ.എ നടത്തിയ അന്വേഷണത്തിന്റെ സമ്ബൂര്‍ണ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖഷോഗിയെ വധിച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവു പ്രകാരമാണെന്ന് സി.ഐ.എ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
‘സി.ഐ.എ നിലവില്‍ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല,പുറത്തുവന്നത് അപൂര്‍ണ റിപ്പോര്‍ട്ടാണ്,പൂര്‍ണ നിഗമനം നാളെ ലഭിക്കും.യു.എസിന്റെ നിലപാട് അപ്പോഴറിയാമെന്നും ട്രംപ് കാലിഫോര്‍ണിയയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.ഐ.എ മേധാവി ജിന ഹാസ്‌പെല്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എന്നിവരുമായി ശനിയാഴ്ച ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. സൗദി കിരീടാവകാശിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ സി.ഐ.എ, യുഎസ് കോണ്‍ഗ്രസ് അടക്കമുള്ള ഭരണകൂട കേന്ദ്രങ്ങളെ ധരിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ മാസം രണ്ടിനാണ് ഖഷോഖിയെ കാണാതാവുന്നത്. ഇസ്‌തംബുളിലെ സൗദി കോണ്‍സുലേറ്റിലേക്കു പോയശേഷം ഖഷോഖി മടങ്ങിവന്നില്ല.
കോണ്‍സുലേറ്റില്‍ വച്ച് ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിശദീകരണം.
