ഒരു മെക്സിക്കന്‍ അപാരത: ഏഴ് പതിറ്റാണ്ടിന് ശേഷം മെക്സിക്കോയില്‍ ഇടതുപക്ഷം അധികാരമേറ്റു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ഉന്നതാധികാരത്തിലേക്ക് ഇടതുപക്ഷം. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഇടതുപക്ഷക്കാരനായ ഒരാള്‍ മെക്സിക്കോയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. മെക്സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയായ ആന്‍ഡ്രൂസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്. തിരഞ്ഞെടുപ്പില്‍ 56ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരമുറപ്പിച്ചത്. രാജ്യത്തെ ദാരിദ്ര്യവും അഴിമതിയും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് തിരഞ്ഞെടുപ്പിനെ അദ്ദേഹം നേരിട്ടത്.

ഒബ്രിഡോര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ലോകനേതാക്കള്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജെറമി കോര്‍ബന്‍ ചരിത്ര നിമിഷമെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. അഭയാര്‍ത്ഥികള്‍ളുടെ വരവിനെ എതിര്‍ത്തുകൊണ്ട് മെക്സിക്കോ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ പണിയുന്നതുള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്ന വ്യക്തിയാണ് ഒബ്രിഡോര്‍.

Leave a Reply

Your email address will not be published. Required fields are marked *