യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ കോ​ടി​ക​ള്‍ ഒ​ഴു​ക്കി ഗ്രൂ​പ്പ് പോ​ര്; ആ​ഞ്ഞ​ടി​ച്ച്‌ സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​തി​ര്‍​ന്ന നേ​താ​വ് വി.​എം സു​ധീ​ര​ന്‍. “എ​ന്‍റെ ബൂ​ത്ത് എ​ന്‍റെ അ​ഭി​മാ​നം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന് പ​ക​രം “എ​ന്‍റെ ഗ്രൂ​പ്പ് എ​ന്‍റെ അ​ഭി​മാ​നം’ എ​ന്ന ദു​ര​വ​സ്ഥ​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് എ​ത്തി​യെ​ന്നു സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു സു​ധീ​ര​ന്‍റെ വി​മ​ര്‍​ശ​നം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ലാ​ണ് ഗ്രൂ​പ്പ് പോ​ര് മു​റു​കി​യി​രി​ക്കു​ന്ന​ത്. കോ​ടി​ക​ള്‍ ഒ​ഴു​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് കൃ​ത്രി​മ​മാ​യി അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ക​യാ​ണ്. “പാ​ര്‍​ട്ടി ത​ക​ര്‍​ന്നാ​ലും വി​രോ​ധ​മി​ല്ല, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്താ​ല്‍ മ​തി’ എ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ ഗ്രൂ​പ്പ് കി​ട​മ​ത്സ​രം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​താ​യും സു​ധീ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന നേ​താ​ക്ക​ള്‍ ത​ന്നെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. പ​ണ​ത്തി​ന്‍റെ​യും ഗ്രൂ​പ്പു​ക​ളു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ ന​ല്ല പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ട​ന്നു​വ​രാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​നി​യെ​ങ്കി​ലും ഇ​രി​ക്കു​ന്ന കൊ​മ്ബ് മു​റി​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ ദു​ഷ്ചെ​യ്തി​ക​ളി​ല്‍ നി​ന്നും ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ പി​ന്തി​രി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *