കൊച്ചി: കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ എല്‍പിക്കാനുള്ള തീരുമാനത്തിനെതിരെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അകോടതി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 16ന് നടത്തിയ മിന്നല്‍ പണിമുടക്കില്‍ 102 ജീവനക്കാരാണു പങ്കെടുത്തത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.102 ജീവനക്കാരാണു അന്നത്തെ മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്തത്.ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിലൂടെ കെഎസ്‌ആര്‍ടിസിക്ക് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഇതിനെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സര്‍ക്കാരിന് കത്തയച്ചിരുന്നു.
