പിഴ അടക്കില്ല; ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ നല്‍കണമെന്ന ആവശ്യത്തോടെ ഹര്‍ജി തള്ളുകയായിരുന്നു.

വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും പാഠമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *