ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കല്‍ക്കട്ട ഹെെക്കോടതി അനുമതി നിക്ഷേധിച്ചു. മൂന്ന് റാലികളാണ് ബിജെപി നടത്താന്‍ തീരുമാനിച്ചത്. ജനുവരി 4ന് കോടതി വാദം വീണ്ടും കേള്‍ക്കും .പി.ടി.എെ. റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് രഥയാത്രയ്ക്ക് അനുമതി നിക്ഷധിച്ചതെന്ന് കോടതി പറയുന്നു. ഡിസംബര്‍ 24 ന് പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ നിന്ന് തുടങ്ങുന്നു. മാത്രമല്ല ഡിസംബര്‍ 9 ന് പര്‍ഗീസ് ജില്ലയിലും 14 ന് ബിര്‍ധും ജില്ലയിലും റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് രഥയാത്രമൂലം വര്‍ഗീയ ചേരിതിരിവ് ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളിലെ 42 ലോകസഭാ മണ്ഡലത്തില്‍ രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ ആദ്യതീരുമാനം.
