രാമക്ഷേത്രത്തിന് വേണ്ടി വികസനത്തെ തഴഞ്ഞു, ഇപ്പോള്‍ വലിയ വില നല്‍കേണ്ടിവന്നു: ബിജെപി എം. പി

ന്യൂഡല്‍ഹി:  അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ ബിജെപിയിലെ നിരവധി നേതാക്കള്‍ രംഗത്ത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുമ്ബോള്‍ മദ്ധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. പാര്‍ട്ടി നേതൃത്വത്തിന് പിഴച്ചുവെന്ന് ബിജെപി രാജ്യസഭ എം. പി സഞ്ജയ് കക്കാഡെ തുറന്നടിച്ചു.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടിക്ക് പരാജയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മദ്ധ്യപ്രദേശ് ഞെട്ടിച്ചു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവെച്ച വികസനം നമ്മള്‍ മറന്നു. പകരം ശ്രദ്ധ പ്രതിമകളിലും പേരുമാറ്റങ്ങളിലും രാമക്ഷേത്രത്തിലുമായി- കക്കാഡെ പറഞ്ഞു.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന. മദ്ധ്യപ്രദേശ് ആര്‍ക്കൊപ്പമെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിയുകയാണ്.

രാജ്യത്തെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുമ്ബോള്‍ 3000 കോടി മുടക്കി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് ബിജെപിയിലെ പല നേതാക്കളും.

Leave a Reply

Your email address will not be published. Required fields are marked *