കൊല്ലം: നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കൊല്ലം ചവറയില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബര്‍ 12നായിരുന്നു വിവാദ പ്രസംഗം.
ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നല്‍കിയിരുന്നു.
