ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധം: യുഎസ് സെനറ്റ് ഇടപെടലിനെതിരേ സൗദി

റി​​​​യാ​​​​ദ്: ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധ​​​​ത്തി​​​​ല്‍ യു​​​​എ​​​​സ് സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യം സൗ​​ദി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലാ​​ണെ​​ന്നും അ​​തി​​നാ​​ല്‍​​ത്ത​​ന്നെ ത​​ള്ളി​​ക്ക​​ള​​യു​​ക​​യാ​​ണെ​​ന്നും സൗ​​ദി അ​​റേ​​ബ്യ. സൗ​​​​ദി​​ കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ സ​​​​ല്‍​​​​മാ​​​​ന്‍(​​എം​​ബി​​എ​​സ്) രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഭ​​​​ര​​​​ണ, പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം. യെ​​​​മ​​​​നി​​​​ല്‍ സൗ​​​​ദി ന​​​​ട​​​​ത്തു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക സ​​​​ഹാ​​​​യം ന​​​​ല്ക​​​​രു​​​​തെ​​​​ന്നു സെ​​​​ന​​​​റ്റ് മ​​റ്റൊ​​രു പ്ര​​മേ​​യ​​ത്തി​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സൗ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി കൈ​​​​ക​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് പ്ര​​​​മേ​​​​യ​​​​മെ​​ന്നു സൗ​​​​ദി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. പ്ര​​​​മേ​​​​യ​​​​ത്തി​​​​ലെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍​​​​ക്കു തെ​​​​ളി​​​​വി​​​​ല്ല. സൗ​​​​ദി നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു.​ സെ​​ന​​റ്റ് പാ​​സാ​​ക്കി​​യ പ്ര​​മേ​​യം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണ്. ജ​​ന​​പ്ര​​തി​​നി​​ധിസ​​ഭ​​ കൂ​​ടി പാ​​സാ​​ക്കാ​​തെ പ്ര​​മേ​​യം നി​​യ​​മ​​മാ​​വി​​ല്ല. പ്ര​​തി​​നി​​ധി സ​​ഭ പാ​​സാ​​ക്കി​​യാ​​ലും പ്ര​​സി​​ഡ​​ന്‍റി​​നു വീ​​റ്റോ ചെ​​യ്യാം. ഖ​​ഷോ​​ഗി​​ക്ക് എ​​തി​​രേ സെ​​ന​​റ്റ് പ്ര​​മേ​​യം പാ​​സാ​​ക്കി​​യ​​തി​​നു പി​​റ്റേ​​ന്നു ത​​ന്നെ യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ യു​​എ​​സ് -സൗ​​ദി സ​​ഖ്യ​​ത്തെ ന്യാ​​യീ​​ക​​രി​​ച്ചു പ്ര​​സ്താ​​വ​​ന പു​​റ​​പ്പെ​​ടു​​വി​​ച്ചു​​വെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്.

Leave a Reply

Your email address will not be published. Required fields are marked *