യൂത്ത്‌ കോണ്‍ഗ്രസ്‌ ഹര്‍ത്താല്‍ നിയമ വിരുദ്ധം;ഡീന്‍ കുര്യാക്കോസ്‌ ഹാജരാകണം: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്‌ നടപടി തുടങ്ങി. യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് യുഡിഎഫ് ചെയര്‍മാന്‍ എം സി കമറുദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി ഇവരോട് വെള്ളിയാഴ്ച്ച ഹാജരാവാന്‍ നിര്‍ദേശിച്ചു.

നിയമവിരുദ്ധമായ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തമുണ്ട്. ഹര്‍ത്താലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ പൊതു സര്‍വ്വീസുകള്‍ നിയമവിരുദ്ധ ഹര്‍ത്താലിനെ പിന്തുണച്ചതിന് തുല്യമാണ്. അതുകൊണ്ട്‌ സര്‍വീസ് നിര്‍ത്തിയവര്‍ക്കെതിരെ നടപടി വേണം. പൊതുസര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍ പുനരാംരംഭിക്കണം.

അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്ബോള്‍ 2018ലെ കേരള പ്രിവന്‍ഷന്‍ ഓഫ് പബ്ലിക്ക് പ്രോപ്പര്‍ടി ആക്‌ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

ഏഴുദിവസം മുമ്ബ്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന്‌ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ഇന്നലെ ഫേസ്‌ബുക്കിലുടെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യത്തിന്‌ കേസ്‌ എടുത്തത്‌.

Leave a Reply

Your email address will not be published. Required fields are marked *