ഷീ​ല ദീ​ക്ഷി​ത് ശ​രി​യാ​യി ഭ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ എ​എ​പി ഉ​ണ്ടാ​കു​ക​യി​ല്ലാ​യി​രു​ന്നു: കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​ആം അ​ദ്മി പാ​ര്‍​ട്ടി സ​ഖ്യ​ത്തി​നു ത​ട​സം നി​ല്‍​ക്കു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഷീ​ല ദീ​ക്ഷി​ത് ശ​രി​യാ​യി ഭ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ത​നി​ക്ക് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഡ​ല്‍​ഹി​ക്ക് സം​സ്ഥാ​ന പ​ദ​വി​യി​ല്ലാ​തെ ഷീ​ല ദീ​ക്ഷി​ത് ഭ​ര​ണം ന​ട​ത്തി​യി​ല്ലെ, നി​ങ്ങ​ള്‍​ക്കും അ​ത്ത​ര​ത്തി​ല്‍ ഭ​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ എ​ന്ന് ചി​ല​ര്‍ ചോ​ദി​ക്കാ​റു​ണ്ട്. താ​ന്‍ അ​വ​രോ​ട് ചോ​ദി​ച്ച​ത്, അ​വ​ര്‍ ന​ന്നാ​യി ഭ​ര​ണം ന​ട​ത്തി​യെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ത​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു. എ​ന്തി​നാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത​ത്? രാ​ജ്യം 70 വ​ര്‍​ഷം നി​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലാ​യി​രു​ന്നു. നി​ങ്ങ​ള്‍ മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​ച്ചി​രു​ന്നെ​ങ്കി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. 

ഡ​ല്‍​ഹി​ക്ക് പൂ​ര്‍​ണ സം​സ്ഥാ​ന പ​ദ​വി ല​ഭി​ച്ചാ​ല്‍ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നും കേ​ജ​രി​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *