ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയി,​ 38മക്കളുമായി യുവതിയുടെ ജീവിതം ദുരിതത്തില്‍

കസാവോ : ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ തന്റെ 38മക്കളുമായി ദുരിതത്തലായിരികുകയാണ് 39കാരിയായ മറിയം എന്ന യുവതി. ഉഗാണ്ടയിലെ കംപലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകെല കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്. മൂന്നു വര്‍ഷത്തിന് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലാണ്.

രണ്ടര വര്‍ഷത്തിന് മുന്‍പായിരുന്നു മറിയത്തിന്റെ അവസാനത്തെ പ്രസവം. വളരെയെറേ ആരോഗ്യ പ്രശ്നങ്ങളുണ്ടായ പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒന്ന് ചാപിള്ളയായിരുന്നു. ഇതിന് പിന്നാലെയാണ് മറിയത്തെ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയത്. 12ആം വയസിലാണ് മറിയം നബാതന്‍സി തന്റെ ആദ്യ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ഇതിനു ശേഷം 39 വയസിനിടെ പതിന‍ഞ്ച് പ്രസവങ്ങള്‍ നടന്നു. ഇരട്ടകളും,​ ട്രിപ്ലെറ്റ്സ് (ഒറ്റ പ്രസവത്തില്‍ 3 കുട്ടികള്‍), ക്വാഡ്രുപ്ലെറ്റ്സ് ( ഒറ്റ പ്രസവത്തില്‍ 4 കുട്ടികള്‍) ഒക്കെയായി 38 കുട്ടികള്‍. കൂടാതെ പല പ്രസവങ്ങളിലായി ആറ് കുട്ടികള്‍ മരിച്ചിട്ടുമുണ്ട്.

ആദ്യ പ്രസവത്തിന് ശേഷം തന്നെ ഇവരുടെ ഗര്‍ഭപാത്രം അസാധാരണമാം വിധം വലുതാണെന്നും അതുകൊണ്ട് തന്നെ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പൊതുവെ ജനനനിരക്ക് കൂടുതലായ ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് ഉഗാണ്ട. എന്നിട്ടു കൂടി മറിയത്തിന്റെ വലിയ കുടുംബം ഇവരെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

”കണ്ണീരിലാണ് ഞാന്‍ വളര്‍ന്നത്, ഭര്‍ത്താവിനെ കാരണം വളരെയേറെ കഷ്ടപ്പാടുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോയത്. എന്റെ എല്ലാ സമയവും കുട്ടികളെ നോക്കിയും പണത്തിനായി ജോലിയെടുത്തുമാണ് കടന്നു പോയി.”

ആക്രി കച്ചവടം, ആയുര്‍വേദ മരുന്ന് കച്ചവടം, പ്രാദേശിക മദ്യവില്‍പ്പന,​ കേശാലങ്കാരം തുടങ്ങി പണത്തിനായി നിരവധി ജോലികളാണ് ചെയ്തത്. കഷ്ടപ്പെട്ട സമ്ബാദിക്കുന്ന പണം മുഴുവന്‍ ആഹാരത്തിനും വസ്ത്രത്തിനും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കുമായാണ് ചിലവഴിക്കുന്നത്. മറിയത്തിന്റെ കഷ്ടപ്പാടുകളുടെ ഫലമെന്നോണം വീടിന്റെ ചുമരുകളില്‍ മക്കള്‍ കഴുത്തില്‍ സ്വര്‍ണ്ണ മെഡലുമായി ഗ്രാഡ്വേഷന്‍ നേടുന്ന ചിത്രങ്ങളുണ്ട്. ഒരിക്കലെങ്കിലും അവരുടെ കഷ്ടപ്പാടുകള്‍ക്ക് മറുപടി ലഭിക്കുമെന്ന് വിശ്വാസത്തിലാണ് ഈ അമ്മ.

”അമ്മയ്ക്ക് ജോലിഭാരം വളരെ കൂടുതലാണ്.. ഭക്ഷണം ഉണ്ടാക്കാനും അലക്കാനുമൊക്കെ ഞങ്ങളെക്കൊണ്ട് ആകുന്ന പോലെ അമ്മയെ സഹായിക്കാറുണ്ടെങ്കിലും കുടുംബത്തിന്റെ ഭാരം മുഴുവന്‍ അമ്മയുടെ ചുമലിലാണ്. ചിലപ്പോള്‍ അതോര്‍ത്ത് സങ്കടം തോന്നാറുണ്ട്..” മറിയത്തിന്റെ മൂത്ത മകന്‍ ഇവാന്‍ കിബുക (23)​ പറയുന്നു. പണമില്ലാത്തതിനാല്‍ ഇവാന് പകുതി വഴിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *