കോ​ണ്‍​ഗ്ര​സി​നോ​ടു വി​വേ​ച​നം പാ​ടി​ല്ല, ച​ട്ടം ലം​ഘി​ച്ചി​ല്ല; തെ​ര. ക​മ്മീ​ഷ​നോ​ടു രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​ക്ഷം പി​ടി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ത​നി​ക്കെ​തി​രാ​യ തെ​രെ​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന പ​രാ​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ക​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. താ​ന്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ന​യ​ത്തെ വി​മ​ര്‍​ശി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും രാ​ഹു​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ള്‍​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കു​ന്ന പു​തി​യ നി​യ​മ​മാ​ണ് മോ​ദി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രാ​ഹു​ലി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. ഏ​പ്രി​ല്‍ 23-ന് ​മ​ധ്യ​പ്ര​ദേ​ശി​ലെ റാ​ലി​യി​ലാ​ണ് രാ​ഹു​ല്‍ മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. ഇ​തി​നെ​തി​രേ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. ഇ​തി​ലാ​ണ് രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. 

11 പേ​ജു​ള്ള വി​ശ​ദീ​ക​ര​ണ​മാ​ണ് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ല്‍​കി​യ​ത്. ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ ഇ​ന്ത്യ​ന്‍ വ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ചു വി​വ​രി​ക്കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്ന് രാ​ഹു​ല്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സം​ഗ​ത്തി​ന്‍റെ​യും വ​ന​നി​യ​മ​ത്തി​ന്‍റെ​യും രേ​ഖ​ക​ളും രാ​ഹു​ല്‍ ക​മ്മീ​ഷ​നു സ​മ​ര്‍​പ്പി​ച്ചു. മു​ഖ്യ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യു​ടെ നേ​താ​വാ​യ ത​ന്നെ പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ബി​ജെ​പി പ​രാ​തി ന​ല്‍​കി​യ​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്നി​ല്‍ നി​ര​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് രാ​ഹു​ല്‍ ക​മ്മീ​ഷ​നു കൈ​മാ​റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *