അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും ആസ്വദിച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കും : രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ 52 എം​പി​മാ​ര്‍ തന്നെ അധികമാണെന്ന് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ 52 എം​പി​മാ​ര്‍ ബി​ജെ​പി​ക്കെ​തി​രെ ഓ​രോ ഇ​ഞ്ചി​ലും പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ എം​പി​മാ​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.

‘ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മു​ള്ള സ​മ​യ​മാ​ണി​ത്. അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. അ​ത് ആ​സ്വ​ദി​ച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ന്‍ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും എം​പി​മാ​ര്‍​ക്ക് ധൈര്യം പ​ക​ര്‍​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ കോ​ണ്‍​ഗ്ര സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സോ​ണി​യാ ഗാ​ന്ധി​യെ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മു​ന്‍‌ പ്ര​ധാ​ന​മ​ന്ത്രി​യും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ മ​ന്‍​മോ​ഹ​ന്‍​സിം​ഗാ​ണ് സോ​ണി​യ​യു​ടെ പേ​ര് അ​ധ്യ​ക്ഷസ്ഥാനത്തേക്ക് നി​ര്‍​ദേ​ശി​ച്ച​ത്.

ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വാ​യി രാ​ഹു​ല്‍ ഗാ​ന്ധി വ​ര​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ ഉ​ള്‍​പ്പ​ടെ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ രാ​ഹുലി​ന്‍റെ തീ​രു​മാ​നം ഉറപ്പായിട്ടില്ല .സോ​ണി​യ ഗാ​ന്ധി​യാ​കും ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വി​നേ​യും രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വി​നേ​യും തീ​രു​മാ​നി​ക്കു​ക. സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ രാ​ഹു​ല്‍ പിന്മാറിയല്‍ ശ​ശി ത​രൂ​ര്‍, മ​നീ​ഷ് തി​വാ​രി, അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി തു​ട​ങ്ങി​യ​വ​ര്‍​ക്ക് സാ​ധ്യ​ത​ ഏറുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *