ഇറാന്‍റെ കളി തീക്കളി -ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്ബുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ് -ട്രംപ് പറഞ്ഞു.

യു​റേ​നി​യം സം​ഭ​ര​ണ​ത്തി​​​െന്‍റ പ​രി​ധി ക​വി​ഞ്ഞ​താ​യി ഇറാന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രി​ഫാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. യു.​എ​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യിട്ടായിരുന്നു ഇറാന്‍റെ ആണവ കരാര്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ ക​രാ​റി​ല്‍​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്, ഇ​റാനെതിരെ​ എ​ണ്ണ ക​യ​റ്റു​മ​തി​ക്കും സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കും ഉ​പ​രോ​ധ​മേ​ര്‍​പ്പെ​ടു​ത്തിയിരുന്നു.

ക​രാ​റി​ലേ​ര്‍​പ്പെ​ട്ട മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്കു​മേ​ല്‍ സമ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​തി​​നാണ് ഇറാന്‍റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവ ക​രാ​ര്‍ മാ​നി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ്ബു​ഷ്​​ട യു​റേ​നി​യം പ​രി​ധി ത​ങ്ങ​ളും പാ​ലി​ക്കി​ല്ലെ​ന്ന പ​രോ​ക്ഷ സൂ​ച​ന നല്‍കുകയാണ് ഇറാന്‍.

Leave a Reply

Your email address will not be published. Required fields are marked *