വയനാട് : കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ലഭിക്കുന്ന കയര്‍ വര്‍ക്കേഴ്സ് സുരക്ഷാ ബീമാ യോജന പദ്ധതി നടപ്പാക്കുമെന്ന് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എ.കെ. രാജന് അറിയിച്ചു. തൊഴില്‍ വകുപ്പിന്റെയും ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു കോടി പത്ത് ലക്ഷം രൂപ സര്ക്കാന് അനുവദിച്ചതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം. അബ്ദുല്‍ സലീം അറിയിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ക്ഷേമനിധി അംഗത്വമുള്ള കയര്‍ തൊഴിലാളികള്‍ക്ക് അപകട മരണത്തിനും സ്വാഭാവിക മരണത്തിനും, ഭാഗികമായ അവശതയ്ക്കും ധനസഹായം ലഭിക്കും. ഒമ്പതാം ക്ലാസ്സുമുതല്‍ പ്ലസ്ടു, ഐ.ടി.ഐ കോഴ്സുകളില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കയര്‍തൊഴിലാളികളുടെ മക്കള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പോളിസി വിതരണവും ജനുവരി 10 ന് ഹരിപ്പാട് ഭവാനി ഓഡിറ്റോറിയത്തില്‍ നടക്കും. പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍ ഡിസംബര്‍ 28 വരെ ലഭിക്കും. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ഫോണ്‍ 0477 2251577.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
