ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ഭാര്യയെ പീഡിപ്പിച്ച പ്രൊഫസര്‍ അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ബന്ധം വേര്‍പിരിഞ്ഞ 58കാരനായ പ്രൊഫസര്‍ സ്ത്രീയെ വീട്ടില്‍ ചെന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഒന്നരവര്‍ഷം മുന്‍മ്ബാണ് ഇരുവരും ബന്ധം വേര്‍പിരിഞ്ഞത്. എന്നാല്‍ മക്കളെ കാണാന്‍ പ്രൊഫസര്‍ വീട്ടില്‍ വരാറുണ്ട്. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ അന്ന് സ്ത്രീ തനിച്ചെ ഉണ്ടായിരുന്നുള്ളു. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി.
2017 ലാണ് ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. വാട്‌സാപ്പ് മെസ്സേജിലൂടെ അനധികൃതമായി പ്രൊഫസര്‍ സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്നുപറഞ്ഞ്, സ്ത്രീ അന്ന് മക്കളെയുമെടുത്ത് വൈസ് ചാന്‍സലറുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
