കോഴിക്കോട്: കൂടത്തായിയിലെ കൂട്ടക്കൊലപാതകങ്ങള്‍ക്കു പിന്നിലെ മുഖ്യപ്രതി ജോളിയെ തള്ളി ബ്യൂട്ടിപാര്‍ലര്‍ ഉടമ സുലേഖ. ജോളി തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കസ്റ്റമര്‍ മാത്രമായിരുന്നെന്നും സുലേഖ പറഞ്ഞു.
ജോളി തന്നെ പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞാണെന്നും സുലേഖ വെളിപ്പെടുത്തി. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായി തനിക്ക് ബന്ധങ്ങളൊന്നുമില്ലെന്നും സുലേഖ വ്യക്തമാക്കി. രാമകൃഷ്ണന് പണമിടപാട് നടത്തിയിരുന്നത് ജോളിയുടെ സുഹൃത്ത് സുലേഖ വഴിയാണെന്നാണ് അദ്ദേഹത്തിന്റെ മകന് രോഹിത് നേരത്തേ വെളിപ്പെടുത്തിയിരുന്നത്.
