വടകര: വീണ്ടും വീണ്ടും അമ്ബരപ്പിക്കുന്ന വെളിപ്പെടുത്തലില്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്ബത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി. ഐഐഎമ്മില്‍ ക്ലാസുണ്ടെന്ന് വീട്ടിലറിയിച്ചാണ് ജോളി കോയമ്ബത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇയാളോടൊപ്പം പലതവണ ജോളി കോയമ്ബത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്ബത്തൂരില്‍ പോയിരുന്നു. കട്ടപ്പനയ്ക്കെന്നു പറഞ്ഞാണ് പോയത്. ഈ യാത്രകളും കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ുഹൃത്തിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹവുമായി ജോളി അടുത്തബന്ധം പുലര്‍ത്തിയതിനു തെളിവായി ഫോണ്‍രേഖകള്‍ പോലീസിന്റെ പക്കലുണ്ട്. ജോളി കോയമ്ബത്തൂരില്പ്പോയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെയും ജോളിയുടെയും ടവര്‍ ലൊക്കേഷനുകള്‍ ഒരേസ്ഥലത്താണ്. ജോളിയുടെ ഒരു ഫോണ്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നു.
