ആലപ്പുഴ: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത് യുഡിഎഫ്. അവസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ 2029 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്റെ വിജയം.യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ 67,832 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ 65,956 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു 15,920 വോട്ടുകള്‍ നേടി
ആദ്യഘട്ടത്തില്‍ നേടിയ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ ലീഡ് നേടിയെങ്കിലും മറ്റ് റൗണ്ടുകളില്‍ ലീഡ് നിലനിര്‍ത്താനായില്ല. ഇത് മൂന്നാം തവണയാണ് ഷാനിമോള്‍ മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 648 വോട്ടുകള്‍ക്കാണ് അരൂരിലെ സിറ്റിങ് എംഎല്‍എയായ എഎം ആരിഫിനോട് ഷാനിമോള്‍ പരാജയപ്പെട്ടത്.
എക്‌സിറ്റ് പോളുകള്‍ അരൂരില്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ ഷാനിമോള്‍ ഉസ്മാനെ കൈവിട്ടത്. എന്നാല്‍ 648 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി അരൂര്‍ ഷാനിമോള്‍ക്കൊപ്പം നിന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂരിലേത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത മണ്ഡലവും അരൂരാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരിഫിന്റെ ഭൂരിപക്ഷം 38,519 വോട്ടുകളായിരുന്നു.
