ഉപതെരഞ്ഞെടുപ്പ്​ ജയം: ബി.ജെ.പിയുടെ ധാര്‍ഷ്​ട്യത്തിനേറ്റ തിരിച്ചടിയെന്ന്​ മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ ധാര്‍ഷ്​ട്യത്തിനേറ്റ തിരിച്ചടിയാണ്​ പശ്​ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ്​ ഫലമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്​ ജനങ്ങളു​െട വിജയമാണ്​. വികസനമാണ്​ ബംഗാളില്‍ ജയിച്ചിരിക്കുന്നത്​. ധാര്‍ഷ്​ട്യം ബംഗാളില്‍ വിലപോകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്​കരിച്ചുവെന്നും മമത പറഞ്ഞു.

ജനങ്ങളോട്​ ഇന്ത്യക്കാരാണെന്ന്​ തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്​. ഇതിനെതിരായ ജനവിധി കൂടിയാണ്​ ബംഗാളില്‍ ഉണ്ടായതെന്ന്​ പൗരത്വ രജിസ്​റ്റര്‍ പരാമര്‍ശിച്ച്‌​ മമത വ്യക്​തമാക്കി.

കലിയഗഞ്ച്​, ഖരക്​പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന്​ നിയമസഭാ സീറ്റുകളിലേക്കാണ്​ ബംഗാളില്‍ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ സിറ്റിങ്​ സീറ്റ്​. ഖരഗ്​പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച്​ കോണ്‍ഗ്രസി​​െന്‍റയും സിറ്റിങ്​ സീറ്റായിരുന്നു. കലിയഗഞ്ചിലും ഖരഗ്​പൂരിലും ഇതാദ്യമായാണ്​ തൃണമൂല്‍ ജയിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *