ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധനിക്കുന്ന പൊലീസിന്റെ നടപടി നിര്‍ത്തിവയ്ക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
യുവതികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു. സ്ത്രീ പ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചിഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചിഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ഹര്‍ജിയല്ല ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.
