ജിദ്ദ: മദ്യക്കടത്തിന് ഇരയായി ജയിലിലടക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സൗദി അറേബ്യയിലെ വിവിധ ജയിലുകളിലാണ് മദ്യേലാബിയുടെ വലയില്‍ കുടുങ്ങി പിടിയിലായി തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഡ്രൈവര്‍ ജോലി ചെയ്യുന്നവരാണ് പലപ്പോഴും ചതിക്കപ്പെടുന്നത്. ബഹ്റൈന്‍ പാലം വഴി മദ്യക്കടത്ത് നടത്തി പിടിയിലായവര്‍ നിരവധിയുണ്ട് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍.
തൃശൂര്‍ സ്വദേശിയായ ഗൃഹനാഥെന്റ ദയനീയ കഥയാണ് അല്‍ അഹ്സ ജയിലില്‍നിന്ന് പുറത്തുവരുന്ന അവസാന സംഭവം. ദുബൈയില്‍നിന്ന് ജിദ്ദയിലേക്ക് വന്ന ട്രക്കിെന്റ ഡ്രൈവറാണ് സുഹൃത്തിെന്റ കൊലച്ചതിക്ക് ഇരയായത്. കുടുംബത്തിെന്റ പ്രാരബ്ധം തീര്‍ക്കാന്‍ ദുബൈയില്‍ എത്തിയയുടന്‍ വിസ കൊടുത്ത സുഹൃത്തിനാല്തന്നെ വഞ്ചിതനായ കഥയാണത്. അല്‍ അഹ്സ ജയില്‍ സന്ദര്‍ശിച്ച സാമൂഹിക പ്രവര്ത്തകന് നാസര്‍ മദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇരയുടെ ദൈന്യതയും മദ്യലോബിയുടെ ക്രൂരതയും വ്യക്തമാക്കുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇത് കൊലച്ചതിയാണ്, സുഹൃത്തിെന്റ കൊലച്ചതി…
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ആളെ കണ്ടത്. അതിനുമുമ്ബുതന്നെ പത്രപ്രവര്‍ത്തകരായ പല സുഹൃത്തുക്കളും ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. പ്രോസിക്യൂഷന് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ആള് ജയിലില്‍ ഉണ്ടെന്നും ഫയല്‍ ക്രിമിനല്‍ കോടതിക്കു കൈമാറിയെന്നും അറിഞ്ഞു. ഫയല്‍ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടറെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഏതായാലും ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ആളെ നേരില്‍ കാണണമെന്ന് വിചാരിച്ചിരുന്നു. അദ്ദേഹത്തിെന്റ മകളും പിതാവിനെ കണ്ടു വിശേഷങ്ങള്‍ പങ്കുവെക്കണമെന്നു പറഞ്ഞു നാട്ടില്‍നിന്നും ബന്ധപ്പെട്ടിരുന്നു.
പൊലീസുകാരോടൊപ്പം മാതൃകാ സെല്ലിലെ പള്ളിയില്‍ എത്തിയപ്പോള്‍ മലയാളികളായ തടവുകാരില്‍ കുറച്ചുപേരെ അവര്‍ കൊണ്ടുവന്നിരുന്നു. എല്ലാവരോടും കുശലം പറഞ്ഞു വിഷയത്തില്‍ സൂചിപ്പിച്ച ആളുടെ പേര് ചോദിച്ചു. ഉടന്‍ ഞാനാണ് എന്ന് പറഞ്ഞു കൈപൊക്കി. എങ്കില്‍ ഇങ്ങോട്ടു അടുത്ത് വരൂ എന്ന് പറഞ്ഞ് അടുത്തിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍നിന്നും ദുബൈയിലേക്ക് എത്തിയിട്ട് 45 ദിവസമേ ആയുള്ളൂ. കടബാധ്യതകള്‍ തീര്‍ക്കാമെന്ന ആഗ്രഹത്തിലാണ് നാട്ടുകാരനും പരിചയക്കാരനുമായ ഷാജി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് റാഫി നല്കിയ ഹെവി ഡ്രൈവര്‍ വിസയുമായി അയാളുടെ അടുത്തേക്ക് തന്നെ എത്തിയത്. ആദ്യത്തെ ട്രിപ് ജിദ്ദയിലേക്ക്. വിസ നല്കിയ ആള് ഏഴായിരം റിയാല്‍ ആണ് ശമ്ബളം നല്‍കാമെന്ന് പറഞ്ഞിട്ടുള്ളത്. ജിദ്ദ ഓട്ടം പോകാന്‍ തയാറായി വണ്ടി ലോഡ് കയറ്റി നെസ്ലെയുടെ ക്രീമാണ് ലോഡ്. ദുബൈ ബോര്‍ഡര്‍ കഴിഞ്ഞു സൗദി ബോര്‍ഡറായ ബത്തയിലേെക്കത്തി. വാഹനം സ്കാനിങ്ങിനിട്ടു. അപ്പോള്‍തന്നെ കസ്റ്റംസ് ചോദിച്ചു വിസ്കി ഉണ്ടോ? ഉടന്‍ നമ്മുടെ ആള് പറഞ്ഞു ഇല്ല.
ഒരു പീസ് വണ്ടിയില്‍നിന്ന് എടുത്താല്‍ എെന്റ തല വെട്ടിക്കോ. കാരണം, അങ്ങനെ ധൈര്യമായി പറയുന്നത് അത്രക്ക് ഉറപ്പാണ് വണ്ടിയില്‍ വിസ്കി ബോട്ടില്‍ ഇല്ല എന്നുള്ളത്. വാഹനം പരിശോധന കഴിഞ്ഞ് വണ്ടിയുടെ വെള്ളം നിറക്കുന്ന ടാങ്ക് അവര്‍ പൊളിച്ചു. അതിനകത്ത് നൂറ്റി അമ്ബതോളം ബോട്ടില്‍ റെഡ് ലേബല്‍. അതോടെ ൈകയില്‍ വിലങ്ങുവീണു. കസ്റ്റംസ് ജയിലില്‍നിന്ന് പ്രോസിക്യൂഷന് ഓഫിലെത്തി. തുടര്‍ന്ന് സെട്രല്‍ ജയിലിലും. ക്രിമിനല്‍ കോടതിയില്‍ തെന്റ നിരപരാധിത്വം ബോധിപ്പിച്ചു. എന്നാല്‍, ഒരു സാധനം ആരുടെ കൈയില്‍നിന്നും പിടിച്ചുവോ അയാളാണ് അതിനുത്തരവാദി എന്ന നിയമത്തിനു മുന്നില്‍ അയാള്‍ കുറ്റവാളിയാണ്. ആറുമാസം തടവ് വിധിച്ചിട്ടുണ്ട്.
ഇത്തരം കേസില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ചെറിയ ശിക്ഷയാണിത്. എന്നെ ചതിച്ചത് അവനാണ്. അവനാണ് ഇതില്‍ കുപ്പി വെച്ചത്. എനിക്കറിയുമെങ്കില്‍ ഞാന്‍ വണ്ടി എടുക്കില്ലായിരുന്നു. കസ്റ്റംസ് ചെക്കിങ്ങില്‍ ബോട്ടില്‍ കണ്ടയുടന്‍ ഞാന്‍ എന്നെ ജിദ്ദയിലേക്ക് വിട്ട ഷാജിയെ വിളിച്ചു. നീ ഇതിനകത്ത് വെള്ളം കേറ്റിയോ? ഉടന്‍ അയാള്‍ പറഞ്ഞു വീട്ടിലേക്കു വിളിച്ചുപറയരുത്. ഞാന്‍ അത് ശരിയാക്കാം. വീട്ടിലേക്കു വിളിച്ചുപറയുമ്ബോള് തമ്ബാക്കാണ് പിടിച്ചതെന്നു പറയണം. പേക്ഷ, അദ്ദേഹം വീട്ടിലേക്കു വിളിച്ചു ഭാര്യയോട് പറഞ്ഞു ഞാന്‍ ചതിക്കപ്പെട്ടു.
കാര്യങ്ങള്‍ ഇന്നതുപോലെയൊക്കെയാണ്. അവരുടെ കുടുംബവും മക്കളും അറിയുന്നവരെല്ലാം പറയുന്നു ഇല്ല അയാള്‍ അങ്ങനെ ചെയ്യില്ല. മാതൃകാ സെല്ലിലെ പള്ളിക്കുള്ളില്‍ നിന്നും വാചാലനായ ആ മനുഷ്യന് അറിഞ്ഞു അത് ചെയ്യില്ല എന്ന് സംസാരത്തില്‍ ബോധ്യപ്പെട്ടു. പ്രോസിക്യൂഷനോട് കുടുംബം പറഞ്ഞതനുസരിച്ചു ആ കാര്യം സൂചിപ്പിച്ചിരുന്നു. ഇങ്ങനെ എത്ര സാധുക്കള്‍ കുടുങ്ങുന്നു. അറിഞ്ഞുകൊണ്ട് വിസ കൊടുത്തു കൊണ്ടുവന്നവന്തന്നെ ചതിക്കുകയായിരുന്നു.
ഭദ്രമായി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു വെള്ള ടാങ്കില്‍ സെറ്റു ചെയ്തുവെച്ച നിലയിലാണ് അത് കണ്ടെത്തിയത്. ഇതാണ് കൊലച്ചതി. ജീവിതഭാരം ഇറക്കിവെക്കാന്‍ പ്രവാസലോകത്തേക്കു വന്നെത്തിയ സാധുവായ ഈ മനുഷ്യനോട് തൃശൂര്‍ ജില്ലയിലുള്ള സുഹൃത്തു ചെയ്തത് കൊലച്ചതിയാണ്. അതിെന്റ അനന്തരഫലം അനുഭവിക്കുന്നത് ഈ മനുഷ്യനും അദ്ദേഹത്തിെന്റ കുടുംബവും. കച്ചവടക്കാരന് അടുത്ത ഇരക്കായി ചൂണ്ടയിട്ട് നില്ക്കുന്നുണ്ടാകും. ഈ സാധുവായ മനുഷ്യന് എത്രയും വേഗം ജയില്‍ മോചിതനാകാന്‍ പടച്ചവന് അനുഗ്രഹിക്കട്ടെ.
ദമ്മാം-ബഹ്റൈന്‍ കേന്ദ്രീകരിച്ച് മലയാളികളുള്‍പ്പെടുന്ന മദ്യക്കടത്തു ലോബിയുടെ കഥ നേരേത്ത ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസത്തിലെ നിലവിലെ പ്രതിസന്ധികളും മറ്റും തൊഴിലില്ലാത്തവരെ മദ്യലോബിയുടെ കെണിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കുടുംബം ബഹ്റൈന്‍ കോസ്വേയില് പിടിയിലായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ അറിഞ്ഞുകൊണ്ട് തന്നെ മദ്യക്കടത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. കുടുംബസമ്മേതം നാട്ടില്‍ പോകാന്‍ വിമാനടിക്കറ്റിന് കാശില്ലാത്തതിനെ തുടര്‍ന്നാണ് ഭാര്യയും ഭര്‍ത്താവും മക്കളും തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ മദ്യം കടത്താന്‍ തയാറായത് എന്ന് അേന്വഷണത്തില്‍ വ്യക്തമായിരുന്നു. പിടികൂടുന്ന മദ്യത്തിെന്റ അളവിനനുസരിച്ചാണ് ശിക്ഷ. വര്‍ഷങ്ങള്‍ നീളുന്ന ജയില്‍വാസവും ലക്ഷക്കണക്കിന് റിയാല്‍ പിഴയും ലഭിച്ച നിരവധി മലയാളികള്‍ സൗദി ജയിലുകളിലുണ്ട് എന്ന് സാമൂഹികപ്രവര്‍ത്തകനും പരിഭാഷകനുമായ നാസര്‍ മദനി പറഞ്ഞു.
