വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു. ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും . നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും . ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നാണ് സുഭാഷ് വാസു വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍, ആലപ്പുഴ സീറ്റുകളില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് സി.പി.എമ്മിനു വേണ്ടിയാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തിയെന്നും സുഭാഷ് വാസു ആരോപിച്ചു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. എസ്.എന്‍.ഡി.പി യിലൂടെ അനധികൃതമായി സമ്ബാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍.ഡി.എക്ക് ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്. ഇതെല്ലാം അവര്‍ അനധികൃതമായി സമ്ബാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *