അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടയ്‌ക്കേണ്ടി വന്നത് റെക്കോര്‍ഡ് പിഴ. 27.68 ലക്ഷം രൂപയാണ് ഗുജറാത്ത് സ്വദേശി രഞ്ജിത്ത് ദേശായിക്ക് അടക്കേണ്ടി വന്നത്. പോര്‍ഷെ 911 സ്‌പോര്‍ഡ്‌സ് കാര്‍ കൃത്യമായ രേഖകളില്ലാത്തതിനാല്‍ മോട്ടോര്‍ വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. രാജ്യത്ത് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണ് ഇതെന്ന് അഹമ്മദാബാദ് പോലീസ് പറയുന്നു. അഹമ്മദാബാദ് പോലീസ് സ്ഥിരം പരിശോധനയ്ക്കിടയില്‍ മതിയായ രേഖകള്‍ ഇല്ലാതിരുന്നതിന തുടര്‍ന്നാണ് നവംബറില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ വാഹനത്തിന് നമ്പര്‍ പ്ലേറ്റുമുണ്ടായിരുന്നില്ല.തുടക്കത്തില്‍ 9.8 ലക്ഷം രൂപയായിരുന്നു പിഴ തുകയായി നിശ്ചയിച്ചത്. എന്നാല്‍ പിഴ തുകയടയ്ക്കാനായി രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ പിഴ തുക 27.68 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.
