മകര വിളക്ക് ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാന്‍ ഒരുങ്ങി മല അരയ മഹാസഭ

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മല അരയ മഹാസഭ. മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധമായി അവകാശ പുനസ്ഥാപന ദീപം തെളിയിക്കുന്നത്. ആയിരക്കണക്കിന് മല അരയ കുടുംബങ്ങളിലും സഭയുടെ ഉടമസ്ഥതയിലുള്ള അമ്ബലങ്ങളിലും ശാഖാ മന്ദിരങ്ങളിലും വീടുകളിലും ശ്രീ ശബരീശ കോളേജ്, ഇടുക്കി നോളജ് സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകുന്നേരം ദീപം തെളിക്കുമെന്ന് മല അരയ മഹാസഭ നേതാവ് പി.കെ സജീവ് അറിയിച്ചു.

മല അരയസമുദായത്തിന്റെ അവകാശത്തെ പിന്തുണച്ചു കൊണ്ട് കൊല്ലം പത്തനംതിട്ട തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കുറവ സമുദായത്തില്‍ പെട്ടവരും ദ്രാവിഡ ആചാരത്തിന്റെ ഭാഗമായി പ്രതീകാത്മക ദീപം തെളിക്കുന്നുണ്ട്. ഒരു കാലത്ത് ശബരിമല ഉള്‍പ്പെടെ 18 മലകളിലും മല അരയ സമുദായത്തില്‍പ്പെട്ടവരാണ് അധിവസിച്ചിരുന്നതെന്നാണ് മല അരയ മഹാസഭ അവകാശപ്പെടുന്നത്. ശബരിമല ,പൊന്നമ്ബലമേട് ,ഗൗണ്ടര്‍ മല, നാഗമല ,സുന്ദരമല, ചിറ്റമ്ബലമേട്, ഖല്‍ഗിമല, മതംഗമല ,മൈലാടും മേട്, ശ്രീപാദമല ,ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല ,നീലിമല ,കരിമല ,പുതുശ്ശേരിമല, കാള കെട്ടി മല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകള്‍.

1949 വരെ പൊന്നമ്ബലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും അവകാശം ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്ബാറമലയിലെ അമ്ബലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.ശ​ബ​രി​മ​ല​യി​ലെ അ​വ​കാ​ശ​ങ്ങ​ള്‍ക്ക് വേ​ണ്ടി ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​രം ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.കെ സ​ജീ​വ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *