തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന് സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ആവില്ലെന്ന് കുമ്മനം അപേക്ഷയില്‍ പറയുന്നു.
അപേക്ഷയില്‍ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങള്‍ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയില്‍ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്ഠേന പാസാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് 2019ലാണ്. അതിനാല്‍ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹര്‍ജിക്കുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം അപേക്ഷയില്‍ പറയുന്നു.
ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്ബോള്‍, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും.
