ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാസ്ക്കുകളുടെ കയറ്റുമതി തല്ക്കാലം ഇന്ത്യ നിരോധിച്ചു. എന്നാല്‍ നടപടിക്ക് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വായുവിലൂടെ രോഗം പടരുന്നത് തടയുന്ന സുരക്ഷാ മാസ്ക്കുകള്‍, സുരക്ഷാ ഉടുപ്പുകള്‍ മുതലയാവയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ആയിരക്കണക്കിന് പേരാണ് കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കേരളത്തില്‍ മാത്രം 1471 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ 1421 പേര് വീടുകളിലും 50 പേര് ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആകെ 39 സാമ്ബിളുകള്‍ ഇത് വരെ പരിശോധനക്കായി അയച്ചിട്ടുണ്ട്. കോറോണ പ്രതിരോധ പ്രവര്‍ത്തന വുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥരീകരിച്ച പെണ്‍കുട്ടിയുടെ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്ബിളിന്റെ രണ്ടാം ഫലം കൂടി ലഭിക്കേണ്ടതുണ്ട്.
അതേസമയം, വുഹാനില്‍ നിന്നും ഇന്ത്യന്‍ വംശജരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍കാര്‍ നല്കിയ സഹകരണത്തിന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു. മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെ ഫോണില്‍ വിളിച്ചാണ് സഹകരണത്തിന് നന്ദി അറിയിച്ചത്. കൊറോണ വൈറസ് നേരിടുന്നതില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പ് നല്കി.
