ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ‘ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ലോക്സഭയില്‍ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു പുറത്തായിരിക്കും പള്ളിയെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു തൊട്ടുപിന്നാലെ ലോക്സഭയിലെത്തിയാണ് ട്രസ്റ്റിന് അംഗീകാരം നല്കിയ വിവരം പ്രധാനമന്ത്രി അറിയിച്ചത്.
