ഉടുമ്ബന്‍ചോലയില്‍ 9 റോഡ്‌, 2 പാലം; 40 കോടി അനുവദിച്ചതായി എം എം മണി

റീബില്‍ഡ് കേരളയില്‍ ഉടുമ്ബന്‍ചോല നിയോജകമണ്ഡലത്തിലെ ഒമ്ബത്‌ റോഡുകള്‍ ടെന്‍ഡര്‍ നടപടിയിലേക്ക്. രണ്ട്‌ പാലം നവീകരിക്കും. ഇതിന്‌ 39.96 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറക്കിയെന്ന്‌ മന്ത്രി എം എം മണി അറിയിച്ചു. നെടുങ്കണ്ടം, ഉടുമ്ബന്‍ചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ഇരട്ടയാര്‍, വണ്ടന്‍മേട്, കരുണാപുരം, പാമ്ബാടുംപാറ പഞ്ചായത്തുകളിലെ ഗ്രാമീണ പാതകള്‍ക്കാണ് തുക അനുവദിച്ചത്. റീ ബില്‍ഡ് കേരളയില്‍ മറ്റ് 12 റോഡുകളുടെ വിശദ പദ്ധതിരേഖ അന്തിമഘട്ടത്തിലാണ്.

അടിവാരം- ഒട്ടലാല്‍പടി റോഡ്, പനച്ചിക്കുഴി- ഇടിഞ്ഞമല– -കമ്ബനിപ്പടി റോഡ്, നാലുമുക്ക്— ടണല്‍സൈറ്റ് റോഡ്, ബാലഗ്രാം– അന്യാര്‍തൊളു റോഡ്, കട്ടേക്കാനം— ചേലമൂട്– പഴയകൊച്ചറ റോഡ്, മാങ്ങാതൊട്ടി– കനകപ്പുഴ– എന്‍ആര്‍ സിറ്റി റോഡ്, മുരിക്കുംതൊട്ടി– മാതേക്കല്‍പടി– ചല്ലിയില്‍ റോഡ്, കോമ്ബമുക്ക്— വഞ്ചികപ്പാറ– -ആമക്കല്ല്– ചങ്ങാടക്കടവ് റോഡ്, കാരിത്തോട്– 40 ഏക്കര്‍ റോഡ്, കൈലാസ്‌നഗര്‍— പള്ളിയാടിപ്പടി- -കുരിശുപള്ളി റോഡ്, കല്ലാര്‍മുക്ക് പാലം, തൂവല്‍പാലം, ബോഡിമെട്ട് മാലിന്യ സംസ്‌കരണപ്ലാന്റ് റോഡ്, കുത്തുങ്കല്‍- ഇല്ലിസിറ്റി റോഡ്, അറയ്‌ക്കല്‍പടി- അംബികവിലാസം എസ്‌റ്റേറ്റ് പടി, ആലനോലിക്കല്‍പടി- -മുക്കുടില്‍ -മാവറസിറ്റി, കമ്ബപ്പാറ— മേപ്പാറ- രാജകുമാരി എസ്‌റ്റേറ്റ്, പരപ്പനങ്ങാടി- എന്‍ആര്‍ സിറ്റി റോഡ് എന്നിവയാണ്‌ നവീകരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം എം മണിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *