അബുദബി: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു .
അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്‍ടാവ്‌എയര്‍ എയര്‍ഫിനാന്‍സ് എന്നിവക്ക് ശതകോടി ഡോളറിനാണ് 38 വിമാനങ്ങള്‍ വില്‍ക്കുന്നത്.
കമ്ബനിയുടെ വിമാനശേഖരം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.
ബോയിങ് 777-300ഇ.ആര്‍, എയര്‍ബസ് എ 330-300, എ 330-200 വിമാനങ്ങളാണ് വില്‍ക്കുന്നത്. ഇതില്‍ ബോയിങ് 777-300ഇ.ആര്‍ ഇത്തിഹാദ് തന്നെ വാടകക്ക് എടുത്ത് ഉപയോഗിക്കും. എന്നാല്‍ എയര്‍ബസുകള്‍ മറ്റ് അന്തരാഷ്ട്ര വിമാന കമ്ബനികള്‍ക്കായിരിക്കും വാടകയ്ക്ക് നല്‍കുക.
സാമ്ബത്തിക സുസ്ഥിരത കൈവരിക്കുന്നതോടൊപ്പം പ്രകൃതിസൗഹാര്‍ദവും ഇന്ധന ഉപഭോഗം കുറഞ്ഞതുമായ നൂതന വിമാനങ്ങളുമായി ഇത്തിഹാദിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി.
