ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വ്യാപാരക്കരാറിന് രൂപംനല്‍കാനുള്ള സാധ്യതകള്‍ നിഷേധിച്ച് വൈറ്റ്ഹൗസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപ് വ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അമേരിക്കയാണ് അവസാന നിമിഷം കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാപാരക്കരാറിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ നല്‍കിയിരുന്നില്ല. എന്നാല്‍, ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി മിനി-വ്യാപാരക്കരാറിനായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് വ്യാപാരക്കരാര്‍ ഇപ്പോള്‍ വേണ്ടെന്ന് അമേരിക്ക നിലപാടെടുത്തത്. ഇന്ത്യയുമായി സമഗ്രമായ ഒരു കരാറാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പിന്മാറിയിരിക്കുന്നതത്രെ.
മുന്‍കാലങ്ങളില്‍ കരാറിന് തടസമായി നിന്ന വിഷയങ്ങളില്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, നികുതി കുറയ്ക്കുന്നതിലും കമ്ബോളങ്ങള്‍ തുറന്നുനല്കുന്നതിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇറക്കുമതി നികുതിയില്‍ 100 ശതമാനം ഇളവു നല്കുന്ന അമേരിക്കയുടെ പൊതു മുന്‍ഗണനാ സംവിധാനത്തില്‍ (ജി.എസ്.പി) നിന്ന് ഇന്ത്യയെ നീക്കിയ നടപടി തുടരവെ ട്രംപിെന്റ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും വ്യാപാര കരാര്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വര്‍ഷത്തില്‍ 560 കോടി ഡോളറിെന്റ ഉല്പന്നങ്ങള് നികുതിയില്ലാതെ അമേരിക്കയില്‍ ഇറക്കുമതി ചെയ്യാമായിരുന്ന മുന്‍ഗണനാ സംവിധാനത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇന്ത്യയെ ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ജി.എസ്.പി പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് കരുതിയിരുന്നു. എന്നാല്‍, അത്തരത്തിലൊരു വ്യാപാര കരാറിനോട് അമേരിക്ക വിയോജിപ്പ് തുടരുകയാണ്.
ജി.എസ്.പി പുനഃസ്ഥാപിക്കുന്നതില്‍ ആശങ്കയുണ്ടെന്നും വിപണിയില്‍ സ്വതന്ത്രമായി ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നതതല പ്രതിനിധി പറഞ്ഞു. വ്യാപാര, സാമ്ബത്തിക ബന്ധം ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്. എന്നാല്‍ അതു സംബന്ധിച്ച് അമേരിക്കക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കുന്നതിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി. അതേസമയം, സാമ്ബത്തിക, ഊര്‍ജ മേഖലയില്‍ ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയുടെ വര്‍ധിത ഉൗര്ജാവശ്യം പരിഹരിക്കാന്‍ അമേരിക്ക തയാറാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 2016ല്‍ ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ഊര്‍ജ കയറ്റുമതി 500 ശതമാനം വര്‍ധിച്ചിരുന്നു. അതോടൊപ്പം തീവ്രവാദം നേരിടാനുള്ള സുരക്ഷാ സഹകരണത്തിനും പ്രതിരോധത്തിനും ട്രംപിെന്റ സന്ദര്‍ശനം ഊന്നല്‍ നല്‍കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
