തിരുവനന്തപഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. റെഗുലര്‍ വിഭാഗത്തില്‍ 4,22,450 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണിതില്‍. സംസ്ഥാനത്ത് 2945 കേന്ദ്രങ്ങളും ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പതുകേന്ദ്രങ്ങള്‍ വീതവുമാണ് പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ഗള്‍ഫ്‌മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 87 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് (26869). ഏറ്റവുംകുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടിയിലെ എടരിക്കോട് പികെഎംഎംഎച്ച്‌എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവണ്‍മെന്റ് എച്ച്‌എസിലാണ് ഏറ്റവുംകുറവ് (2).
ടിഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്. എഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ 70 പേര്‍ പരീക്ഷയെഴുതും. എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 261 പേരും ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 17 പേരുമാണുള്ളത്.
54 കേന്ദ്രീകൃത ക്യാമ്ബുകളില്‍ രണ്ടുഘട്ടങ്ങളായാണ് മൂല്യനിര്‍ണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെയും രണ്ടാംഘട്ടം 15 മുതല്‍ 23 വരെയുമാണ്.
