റഷ്യയുമായി ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് ഒപെക്ക് ധാരണയിലെത്താന്‍ പരാജയപ്പെടുകയും സൌദി അറേബ്യ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ക്രൂഡ് ഓയില്‍ വില അന്തര്‍ദേശീയ വിപണിയില്‍ ഗണ്യമായി ഇടിഞ്ഞത്, ക്രൂഡ് ഓയിലിന്‍റെ വിലയില്‍ 30%ത്തോളമാണ് ഇടിവുണ്ടായിരിക്കുന്നത്.
ഫെബ്രുവരി 2016ന് ശേഷം ക്രൂഡ് ഓയിലിന്‍റെ വിലിയില്‍ ഇത്ര കുറവുണ്ടാകുന്നത് ആദ്യമായാണ്, ബാരലിന് 31.23 ഡോളറിലാണ് ക്രൂഡ് ഓയിലിന്‍റെ വില എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്‍റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയില്‍ കാണപ്പെടുമെന്നാണ് കരുതുന്നത്.
