സൗദിയില്‍ ഒരാള്‍ക്കുകൂടി സ്ഥിരീകരണം

ജിദ്ദ: സൗദിയില്‍ ഒരാള്‍ക്കുകൂടി കോവിഡ്​ ബാധ സ്ഥിരീകരിച്ചെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം. ന്യൂയോര്‍ക്കില്‍നിന്ന്​ ജിദ്ദ വിമാനത്താവളം വഴി കൈറോയിലേക്ക്​​ യാത്രചെയ്യുന്നതിനിടയില്‍ ഇൗജിപ്​ഷ്യന്‍ പൗരനിലാണ്​​ വൈറസ്​ ബാധ കണ്ടെത്തിയത്​. വിമാനത്താവളത്തിലെ താപനിരീക്ഷണ കാമറകളിലാണ്​ ശരീരത്തി​​െന്‍റ കൂടിയ ചൂട്​ കണ്ടെത്തിയത്​​. ഉടന്‍തന്നെ വിമാനത്താവളത്തില്‍നിന്ന്​ ജിദ്ദയിലെ ആശുപത്രിയിലേക്ക്​ ഇയാളെ മാറ്റി. 14 ദിവസത്തിനുള്ളിലാണ്​ ഇയാള്‍ ഇൗജിപ്​തില്‍നിന്ന്​ അമേരിക്കയിലേക്കു​ പോയത്.

ഇതോടെ രാജ്യത്ത്​ കോവിഡ്​ കണ്ടെത്തിയവരുടെ എണ്ണം 21 ആയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട എല്ലാവരും നിലവില്‍ െഎസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്​​. ഇതില്‍ 19 പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവ്​ മുഹമ്മദ് അല്‍ അബ്​ദുല്ലൈലി ചൊവ്വാഴ്​ച​ റിയാദില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. റിയാദില്‍ കഴിയുന്ന അമേരിക്കന്‍ പൗര​​െന്‍റ ആരോഗ്യസ്ഥിതിയില്‍ മാത്രമാണ്​ പുരോഗതിയില്ലാത്തത്​. വേണ്ട ആരോഗ്യപരിരക്ഷ ഇതുവരെ രോഗം കണ്ടെത്തിയവര്‍​ക്കെല്ലാം​ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *