ജിദ്ദ: സൗദിയില്‍ ഒരാള്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ന്യൂയോര്‍ക്കില്‍നിന്ന് ജിദ്ദ വിമാനത്താവളം വഴി കൈറോയിലേക്ക് യാത്രചെയ്യുന്നതിനിടയില്‍ ഇൗജിപ്ഷ്യന്‍ പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വിമാനത്താവളത്തിലെ താപനിരീക്ഷണ കാമറകളിലാണ് ശരീരത്തിെന്റ കൂടിയ ചൂട് കണ്ടെത്തിയത്. ഉടന്‍തന്നെ വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലെ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. 14 ദിവസത്തിനുള്ളിലാണ് ഇയാള്‍ ഇൗജിപ്തില്‍നിന്ന് അമേരിക്കയിലേക്കു പോയത്.
ഇതോടെ രാജ്യത്ത് കോവിഡ് കണ്ടെത്തിയവരുടെ എണ്ണം 21 ആയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരും നിലവില്‍ െഎസൊലേഷന് വാര്‍ഡുകളില്‍ കഴിയുകയാണ്. ഇതില്‍ 19 പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി ചൊവ്വാഴ്ച റിയാദില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. റിയാദില്‍ കഴിയുന്ന അമേരിക്കന്‍ പൗരെന്റ ആരോഗ്യസ്ഥിതിയില്‍ മാത്രമാണ് പുരോഗതിയില്ലാത്തത്. വേണ്ട ആരോഗ്യപരിരക്ഷ ഇതുവരെ രോഗം കണ്ടെത്തിയവര്‍ക്കെല്ലാം നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
