കോവിഡ് 19: ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും; ടി.പി രാമകൃ‍ഷ്ണന്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃ‍ഷ്ണന്‍. നേരിട്ട് ബാങ്കില്‍ പോകാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകളില്‍ തിരക്കേറുന്നതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.

സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി ഈ മാസം 31ന് കഴിയും. ഇതിനുള്ളില്‍ സ്വര്‍ണം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കില്‍ പലിശ സബ്സിഡി ലഭിക്കില്ല. ഇക്കാര്യം മിക്ക ബാങ്കുകളും ഇടപാടുകാരെ അറിയിച്ചു. ഇതോടെയാണ് ബാങ്കുകളില്‍ തിരക്കേറിയത്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം എത്തുമെന്നതിനാല്‍ മാസാവസാനത്തോടെ തിരക്ക് വര്‍ധിക്കും.

എ.ടി.എം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നും രോഗബാധയുണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *