ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കും, ഒരാഴ്ചത്തേക്ക് മൂന്നുലിറ്റര്‍

തിരുവനന്തപുരം: പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് തയ്യാറാക്കി.

മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്കാണ് ചുമതല. ഡോക്ടര്‍മാരുടെ കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ബെവ്‌കോ ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് കൈമാറുക മൂന്നുലിറ്റര്‍ മദ്യമാണ്. സ്റ്റോക്ക് അനുസരിച്ചാണ് ഏതു മദ്യം നല്‍കണം എന്ന കാര്യം തീരുമാനിക്കുക.

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്‌സൈസ് ആദ്യം ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത് ബെവ്‌കോയ്ക്കാണ്.

അപേക്ഷകന്റെ മൊബൈല്‍ നമ്ബറില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ ബെവ്‌കോ സ്വീകരിക്കുക. അതേസമയം ഏത് മദ്യം എത്ര അളവ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. നിലവില്‍ ഒരാഴ്ചത്തേക്ക് മൂന്നുലിറ്റര്‍ മദ്യമാണ് ഒരു അപേക്ഷകന് അനുവദിക്കൂവെന്നും എക്‌സൈസ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതിന്‍പ്രകാരം ഒരുദിവസം 420 മില്ലി മദ്യമായിരിക്കും ഒരാള്‍ക്ക് ഒരാള്‍ക്ക് കഴിക്കാന്‍ സാധിക്കുക. എട്ടാംദിവസം വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

വിഷയത്തില്‍ കരട് മാര്‍ഗനിര്‍ദേശം തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിയോടെ ബെവ്‌കോ നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *