ന്യൂഡല്‍ഹി: കൊറോണ മഹാമാരിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍.
ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി.
എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ബജറ്റില്‍ അനുവദിച്ച പണം ചെലവഴിക്കാന്‍ അധികാരമുണ്ടായിരിക്കും. കൃഷി, യോഗ, ആരോഗ്യം, സിവില്‍ ഏവിയേഷന്‍, ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷണം, റെയില്‍വേ, ഗ്രാമീണ മന്ത്രാലയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബി കാറ്റഗറില്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ ചെലവ് 20 ശതമാനം കുറക്കേണ്ടി വരും. കാര്‍ഷിക ഗവേഷണം, വളം, പ്രതിരോധം, നികുതി, പോലീസ്, പെട്രോളിയം, റോഡ് ഗതാഗതം തുടങ്ങിയ ഇതിന് കീഴില്‍ വരും.
സി വിഭാഗത്തില്‍പ്പെലുള്ള വകുപ്പുകള്‍ ആദ്യ പാദത്തില്‍ അനുവദിച്ച തുകയുടെ 15 ശതമാനം മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. കെമിക്കല്‍, കല്‍ക്കരി, കോര്‍പ്പറേറ്റ് കാര്യങ്ങള്‍, സിവില്‍ ഡിഫന്‍സ്, മൃഗസംരക്ഷണം, വൈദ്യുതി, ടൂറിസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അതേ സമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രധാന ചെലവുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിലനിര്‍ത്താമെന്നതും ശ്രദ്ധേയമാണ്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 3.20 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ ധനമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും അനുവദിക്കുകയും ചെയ്തു. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനായി 2020-21 വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുള്ള വായ്പയെടുക്കല്‍ പരിധിയുടെ 50 ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
അതിന്റെ ഭാഗമായി നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്ബത് മാസത്തേക്ക് 28 സംസ്ഥാനങ്ങള്‍ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ 3,20,481 കോടി രൂപ വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കിയെന്നും കത്തില്‍ പറയുന്നു.
