ബാലുശ്ശേരി: മദ്യലഹരിയില്‍ മകളെ പിഡീപ്പിച്ച വയലട സ്വദേശിയെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെ വീട്ടില്‍ നിര്‍മ്മിച്ച വാറ്റുചാരായം സുഹൃത്തുമൊത്ത് ഇയാള്‍ കുടിച്ചിരുന്നു. രാത്രിയോടെയാണ് മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്.
ഇതെത്തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും അടുത്ത വീട്ടിലേക്ക് രക്ഷപ്പെട്ടു. രാവിലെയാണ് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ച് പിതാവിനെ താക്കീത് ചെയ്തു. എന്നാല്‍ മൂത്തപെണ്‍കുട്ടി വീട്ടിലേക്ക് കടക്കാതെ വിതുമ്ബി കരഞ്ഞത് സംശയമുണര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ മാറ്റി നിറുത്തി പൊലീസ് വിവരമന്വേഷിച്ചപ്പോഴാണ് പിതാവ് മുമ്ബും പീഡിപ്പിച്ചെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ബാലുശേരി സി.ഐ ജീവന് ജോര്‍ജ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
