കോഴിക്കോട്: വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കോവിഡ് ടെസ്റ്റ് ആരംഭിച്ച് കേരളം. എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിലൂടെ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് നടത്തുക. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചിപ്പ് അടിസ്ഥാനത്തില്‍ ഉള്ള പരിശോധനയില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ പറ്റും എന്നതാണ് ഈ ടെസ്റ്റിന്റെ പ്രത്യേകത. ഒരേ സമയത്ത് നാല് സാമ്ബിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.
കേരളത്തില്‍ ഇപ്പോഴും മൂന്നാം ഘട്ട വ്യാപനം ആയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളം സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും എന്നാല്‍ ഒരിക്കലും അത്തരമൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
