സൗദിയില്‍ കോവിഡ്​ ബാധിച്ച്‌ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന്​ റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), 24ന്​ മക്കയില്‍ മരിച്ച സാഹിര്‍ ഹുസൈന്‍ (54), 26ന്​ ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ്​ ഖാന്‍ (51) എന്നിവരാണ്​ മലയാളികള്‍.

23ന്​ മദീനയില്‍ മരിച്ച ബിഹാര്‍ സ്വദേശി ജലാല്‍ അഹമ്മദ്​ പവാസ്​കര്‍ (61), 24ന്​ മക്കയില്‍ മരിച്ച മുഹമ്മദ്​ ഇസ്​ലാം (53), 12ന്​ മക്കയില്‍ മരിച്ച മറ്റൊരു ബിഹാര്‍ സ്വദേശി അബ്ര ആലം മുഹമ്മദ്​ അല്‍മഗിര്‍ (48) എന്നിവരാണ്​ മറ്റ്​ ഇന്ത്യന്‍ പൗരന്മാര്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്​നാസ്​ (29) മദീനയിലും മലപ്പുറം ചെമ്മാട്​ സ്വദേശി ന​ടമേല്‍ സഫ്​വാന്‍ (41) റിയാദിലും ഇൗ മാസം നാലിന്​ മരിച്ചത്​ നേരത്തെ സ്ഥിരീകരിച്ചിരുന്നു​. ബാക്കിയുള്ളവര്‍ ഇവരാണ്​:​ ഉത്തര്‍പ്രദേശ്​ സ്വദേശി ബദര്‍ ആലം (41), മഹാരാഷ്​ട്ര സ്വദേശി സുലൈമാന്‍ സയ്യിദ്​ (59),​ തെലങ്കാന സ്വദേശി അസ്​മത്തുല്ല ഖാന്‍ (65), മഹാരാഷ്​ട്ര സ്വദേശി ബര്‍ക്കത്ത്​ അലി അബ്​ദുല്ലത്തീഫ്​ ഫഖീര്‍ (63), തെലങ്കാന സ്വദേശി മുഹമ്മദ്​ സാദിഖ്​ (63), ഉത്തര്‍പ്രദേശ്​ സ്വദേശി മുഹമ്മദ്​ അസ്​ലം ഖാന്‍ (61), മഹാരാഷ്​ട്ര സ്വദേശി തൗസിഫ്​ ബാല്‍ബലെ (40), ഉത്തര്‍പ്രദേശ്​ സ്വദേശി മുഹമ്മദ്​ -ഫഖീര്‍ ആലം (61), മഹാരാഷ്​ട്ര സ്വദേശി ശൈഖ്​ ഉബൈദുല്ല (49).

രാജ്യത്തെ കോവിഡ്​ 19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഇന്ത്യന്‍ എംബസി സസൂക്ഷ്​മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ പൗരന്മാരുടെ രക്ഷയ്​ക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ. ഇന്ത്യയിലേക്കുള്ള അന്താരാഷ്​ട്ര വിമാന സര്‍വിസ്​ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള ഇന്ത്യാക്കാരെ നാട്ടിലയക്കാന്‍ എംബസി തീരുമാനമെടുത്തിട്ടില്ലെന്നും ഇത്​ സംബന്ധിച്ച്‌​ എന്ത്​ പുതിയ തീരുമാനമുണ്ടായാലും അത്​ എംബസിയുടെ ട്വിറ്ററിലെയും ഫേസ്​ബുക്കിലെയും ഒ ൗദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്​സൈറ്റിലൂടെയും അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദുരിതത്തിലായ ഇന്ത്യാക്കാരെ നാട്ടിലയക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്​ എംബസി തുടക്കമിട്ടിട്ടുണ്ട്​. കേന്ദ്രസര്‍ക്കാരില്‍ നിന്ന്​ നിര്‍ദേശം ലഭിക്കുന്നതിന്​ അനുസരിച്ച്‌​ നടപടികള്‍ പുരോഗമിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *