വിമാനയാത്രാ നിരക്കുകള്‍ 50 ശതമാനം വര്‍ധിക്കും

ദുബായ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുന്നതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാവിമാനങ്ങളുടെ നിരക്കുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായേക്കുമെന്ന് സൂചനകള്‍.അന്താരാഷ്ട്ര് എയര്‍ട്രാസ്‌പോര്‍ട്ട് സംഘടനയായ അയാട്ടയാണ് ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നത്.ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഈ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടെന്നും അയാട്ട വക്താക്കള്‍ പറയുന്നു.
നിയന്ത്രണങ്ങള്‍ മാറി വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ കൊറോണക്കെതിരായ മുന്‍കരുതലുകള്‍ തുടരേണ്ടി വരും. സാമൂഹികാകലം പാലിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറക്കണം. ശുചിത്വക്രമീകരണങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം ടിക്കറ്റ് നിരക്ക് വര്‍ധനവിന് ഇടയാക്കുന്ന ഘടകങ്ങളാണ്.
വിമാനത്തില്‍ മൊത്തം സീറ്റുകളുടെ അറുപത് ശതമാനം മാത്രമേ ഇനി ഉപയോഗിക്കാന്‍ കഴിയൂ. ഇതുമൂലം മാത്രം ടിക്കറ്റു നിരക്കുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവ് വരുത്തേണ്ടി വരും.ബജറ്റ് എയര്‍ലൈനുകള്‍ക്കൊന്നും മുമ്പത്തെ പോലെ കുറഞ്ഞ നിരക്ക് സര്‍വ്വീസ് നടത്താനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *