ദുബായ് • വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്.
മെയ് 16 മുതല്‍ മെയ് 23 വരെ ഈ വിമാനങ്ങള്‍ യു.എ.ഇയില്‍ കുടുങ്ങിയ മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.
ഏതാനും സര്‍വീസുകള്‍ അംഗീകാരങ്ങള്‍ക്ക് വിധേയമായതിനാല്‍ ഈ ഷെഡ്യൂളുകള്‍ മാറാം.
മെയ് 16 ശനിയാഴ്ച : രണ്ടാം ഘട്ടത്തിന്റെ ആദ്യ സര്‍വീസ് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
മെയ് 17 ഞായര്‍ : ദുബായില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും അബുദാബി നിന്നും കൊച്ചിയിലേക്കും ഓരോ വിമാനം.
മെയ് 18 തിങ്കളാഴ്ച : ദുബായില്‍ നിന്ന് മംഗലാപുരത്തേക്കും (കര്‍ണാടക സംസ്ഥാനം) അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ഒരു വിമാനം.
മെയ് 19 ചൊവ്വാഴ്ച : ദുബായില്‍ നിന്ന് രണ്ട് സര്‍വീസുകള്‍ – ഒന്ന് ഡല്‍ഹിയിലേക്ക് മറ്റൊന്ന് ഭുവനേശ്വറി (ഒറീസ) ലേക്കും, അബുദാബിയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്കും.
മെയ് 20 ബുധന്‍: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനം.
മെയ് 21 വ്യാഴം: ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനം.
മെയ് 22 വെള്ളിയാഴ്ച: ദുബായ് നിന്ന് ഹൈദരാബാദ് (തെലങ്കാന), കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍.
മെയ് 23 ശനിയാഴ്ച: ദുബായില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും ഓരോ സര്‍വീസുകള്‍.
