ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ 15000 രൂപ

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും ആശ്രിതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 15000 രൂപയുടെ ധനസഹായം നല്‍കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഈ തുക തിരിച്ചടക്കേണ്ടതില്ല.
ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ അനുഭവിച്ചു വരുന്നവരുടെ ആശ്രിതരായ അവിവാഹിതരും തൊഴില്‍രഹിതരുമായ മകന്‍ അല്ലെങ്കില്‍ മകള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നിവര്‍ക്ക് ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുമാണ് സഹായം. വിവിധ കോടതികള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ നല്ലനടപ്പു വ്യവസ്ഥയില്‍ വിട്ടിട്ടുള്ള പ്രൊബേഷനര്‍മാര്‍ക്കും അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ സഹായമായും ഈ സഹായം ലഭിക്കും. ദരിദ്ര പശ്ചാത്തലത്തിലുള്ളവര്‍ക്കാണ് സാമൂഹ്യ നീതി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2020 ഓഗസ്‌റ് 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം ജില്ലാ കോടതികളിലെ പ്രൊബേഷന്‍ ഓഫീസുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *