പാലക്കാട്: പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗം പരന്നതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. പട്ടാമ്പിയില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.
ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും. പുറമെ ജില്ലയില്‍ 11 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ:വാണിയംകുളം സ്വദേശി (59 പുരുഷന്‍).
തിരുവേഗപ്പുറ സ്വദേശികള്‍ (29,24,28 പുരുഷന്‍).കൊപ്പം സ്വദേശി (44 പുരുഷന്‍),ഓങ്ങല്ലൂര്‍ സ്വദേശി (40 പുരുഷന്‍),ദുബായില്‍ നിന്നും വന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി (52 പുരുഷന്‍)
ഒമാന്‍:പരുതൂര്‍ സ്വദേശി (29 പുരുഷന്‍).ഖത്തര്‍:വിളയൂര്‍ സ്വദേശി (37 പുരുഷന്‍)
കര്‍ണാടക:കൊപ്പം സ്വദേശി (45 പുരുഷന്‍)
സൗദി:വിളയൂര്‍ സ്വദേശി (43 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുള്ളവര്‍:
ചെര്‍പ്പുളശ്ശേരി സ്വദേശി(27 പുരുഷന്‍),മാത്തൂര്‍ സ്വദേശി (6 പെണ്‍കുട്ടി)
സമ്പര്‍ക്കം:തിരുമിറ്റക്കോട് സ്വദേശി (36 പുരുഷന്‍).ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഒരാള്‍ക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മാര്‍ക്കറ്റില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ 67 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 525 പേര്‍ക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയില്‍ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
പട്ടാമ്പി സ്വദേശികളായ 34 പേര്‍, മുതുതല സ്വദേശികളായ അഞ്ച്‌പേര്‍,ഓങ്ങല്ലൂര്‍ സ്വദേശികളായ 11 പേര്‍,പരുതൂര്‍ ,തിരുമിറ്റക്കോട് സ്വദേശികള്‍ മൂന്ന് പേര്‍ വീതം,വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികള്‍ രണ്ടു പേര്‍ വീതം,കുലുക്കല്ലൂര്‍,നാഗലശ്ശേരി, വിളയൂര്‍, തിരുവേഗപ്പുറ,ഷൊര്‍ണൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
കൂടാതെ വലിയങ്ങാടിയില്‍ ജൂലൈ 22 ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.
